ഇന്ത്യൻസ് വാട്ടർ ടെസ്റ്റിംഗ് സെന്റർ


ജലം ജീവാമൃതം ജലമാണ് ജീവൻ

ഇന്ത്യൻസ് വാട്ടർ ടെസ്റ്റിംഗ് സെന്റർ


ജലം ജീവാമൃതം ജലമാണ് ജീവൻ

ജലം ജീവൻ തന്നെ

മാന്യരേ,

മനുഷ്യ ശരീരത്തിൽ 70 ശതമാനത്തോളം ജലമായതിനാൽ ജലത്തെ ജീവൻ തന്നെ എന്ന് വിശേഷിപ്പിക്കാം. എല്ലാ ജീവജാലങ്ങളും നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ജലമാകട്ടെ സൃഷ്ടിക്കപ്പെടുന്നില്ല എന്ന യാഥാർഥ്യം നാം തിരിച്ചറിയേണ്ടതാണ്. ജലം നമ്മുടെ പ്രാണനാണ് ജീവന്റെ നിലനിൽപിന് അത്യന്താപേക്ഷിതമായ വസ്തുക്കളിൽ വായു കഴിഞ്ഞാൽ അടുത്ത സ്ഥാനം ജലത്തിനാണ്. നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനഘടകമാണ് വെള്ളം എന്നാൽ ഈ ജീവാമൃതം അനുദിനം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നത് നമുക്കെല്ലാം അറിവുള്ളതാണല്ലോ. ജലദൗർലഭ്യത്തിന്റെ നാളുകളാണ് നമ്മെ കാത്തിരിക്കുന്നത് വർഷംതോറും ലോകത്ത്‌ 7 കോടി മുപ്പത് ലക്ഷം പേർ ജല മലിനീകരണം കൊണ്ടുള്ള ജലജന്യരോഗം കൊണ്ട് മരിക്കുന്നു. ജലക്ഷാമം, ജലമലിനീകരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, പ്രളയം എന്നിവയാണ് ഈ മേഖലയുമായി ബന്ധപ്പെട്ട പ്രധാന 4 വെല്ലുവിളികൾ ജലസ്രോതസ്സുകൾ പഴയതൊക്കെ സംരക്ഷിച്ചും പുതിയത് നിർമിച്ചും ജലക്ഷാമത്തെ നമുക്ക് മറികടക്കാം. എന്നാൽ നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടത് നിലവിലുള്ള ജലത്തെ മാലിന്യമുക്തമാകുക എന്ന പ്രവർത്തിയിലാണ്. പ്രത്യേകിച്ച് കുടിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക എന്നതിലുമായിരിക്കണം.

ഇന്ത്യൻസ് വാട്ടർ ടെസ്റ്റിംഗ് സെന്റർ

ജലം ജീവാമൃതം ജലമാണ് ജീവൻ

ഫോൺ : 9744425032

ജലത്തെ മാലിന്യമുക്തമാക്കുവാൻ കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഞങ്ങൾ നടത്തുന്ന വാട്ടർ സർവേയിലും വാട്ടർ ടെസ്റ്റിലും പങ്കാളികളാവുക.

ഇന്ത്യൻസ് ഹോം നേഴ്സിങ് സെന്റർ

അറിയുക... അറിയിക്കുക...

ഫോൺ : 7510818265

ഗർഭിണികൾ, നവജാത ശിശുക്കൾ, രോഗികൾ, വൃദ്ധജനങ്ങൾ, അംഗപരിമിതർ എന്നിവരെ ശുശ്രൂഷിക്കന്നതിനും ഗാർഹിക ജോലികൾ ചെയ്യുന്നതിനുമായ് ജോലിക്കാരെ നിയമിച്ചു നൽകുന്നു. നിങ്ങളുടെ വേണ്ടപ്പെട്ടവരെ ആശുപത്രികളിൽ പരിചരിക്കുവാൻ രോഗീ പരിചരണത്തിൽ പരിചയ സമ്പന്നരായവരെ ആവശ്യമെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക.

ഫോഗിങ് & സാനിറ്റിസെർ

ഫോൺ : 7558027698

WHO നിർദ്ദേശിച്ച ശാസ്ത്രീയ മാർഗം ഉപയോഗിക്കുന്നു. സോഡിയം ഹൈപ്പോക്ലോറൈറ്റ് ജലവും ചേർത്ത് സ്പ്രേ ചെയ്തതിന്ന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞു സാനിറ്റൈസർ പുൽതൈലം എന്നിവ ചേർത്ത് തുടച്ചു വൃത്തിയാക്കുന്നു .

വീട്, ഓഫീസ്, ഷോപ്പ്, ആശുപത്രി, കോടതി, ബസ്സ്റ്റാൻഡ്, റെയിൽവേസ്റ്റേഷൻ, പാർക്കുകൾ, പള്ളികൾ, ദേവാലയങ്ങൾ, സ്‌കൂൾ-കോളേജുകൾ മറ്റു പൊതുഇടങ്ങൾ അണുവിമുക്തമാക്കുന്നു.

കോവിഡ്-19 പ്രതിരോധ കർമ്മസേനയുടെ പ്രവർത്തനം ലഭിക്കുന്നതിനായി ബന്ധപ്പെടുക.

Card image cap

കിണറ്റിലെ വെള്ളം കുടിക്കാൻ വരട്ടെ ശ്രദ്ധയോടെ ഇതൊന്നു കേൾക്കു...ജലവിഭവ വകുപ്പ് പറയുന്നത്...

    1. സംസ്ഥാനത്ത് 80 ശതമാനം കിണറും മലിനമാണ്.

    2. 50 ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം.

    3. ശുദ്ധജലം കിട്ടാതെ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു.

Card image cap

ജലവിഭവ വകുപ്പ് കണ്ടെത്തിയ ജലമലിനീകരണത്തിന്റെ കാരണങ്ങൾ

    1. തുറന്ന് കിടക്കുന്ന കിണറുകൾ .

    2.കിണറിന് അരികിലായി സെപ്റ്റിക് ടാങ്കിന്റെ നിർമ്മാണം.

    3. രാസവളങ്ങൾ കീടനാശിനികൾ .

    4.സെപ്റ്റിക് ടാങ്കിന്റെ ലീക്ക് .

ജലവിഭവ വകുപ്പിന്റെ പഠനരീതി

ഓരോ പഞ്ചായത്തിൽ നിന്നും അഞ്ചു സാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. തീരപ്രദശങ്ങളിലാണ് മാലിന്യത്തിന്റെ തോത് കൂടുതലായി കണ്ടെത്തിയത്. പ്രധാനവില്ലൻ കോളിഫോം ബാക്ടീരിയ തന്നെ. സിട്രോബാക്ടർ, എൻട്രോബാക്ടർ, ആത്മീയ, പ്ലപ്സിയെല്ല, എസ്തനേഷ്യ തുടങ്ങിയ വിവിധയിനം ബാക്റ്റീരിയകളെ ഒരുമിച്ച് പറയുന്ന പേരാണ് കോളിഫോം ബാക്ടീരിയ. ജലത്തിലും മണ്ണിലും കാർഷികവിളയിലും എല്ലാം ഇത് കാണാറുണ്ട്. മനുഷ്യ വിസർജത്തിലൂടെ പുറത്തെത്തുന്ന ഈ ബാക്‌ടീരിയകൾ പുനരുത്പാദനത്തിലൂടെ ഏതു സാഹചര്യത്തിലും ജീവിക്കാൻ കഴിയുന്നവയാണ്. കുടിവെള്ളത്തിലൂടെയും, ഭക്ഷ്യവസ്തുകളിലൂടെയും മനുഷ്യശരീരത്തിൽ കോളിഫോം ബാക്‌ടീരിയകൾ എത്തുകവഴി ഗുരുതരമായ രോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഒരു സ്ലാപ്ലിംഗ് യൂണിറ്റ് 100മില്ലി ജലമെടുത്ത് ലാബിൽ ടെസ്റ്റ് ചെയ്താൽ ഒരു കോളിഫോം കോളനിയിൽ കൂടുതൽ കാണാൻ പാടില്ല. ട്രീറ്റ് ചെയ്ത വെള്ളത്തിൽ കോളിഫോം കോളനി പൂജ്യമായിരിക്കണം. അതായത് കുടിക്കുന്ന വെള്ളത്തിൽ കോളിഫോം ഉണ്ടാവാനേപാടില്ല എന്നർത്ഥം. തിളപ്പിച്ച വെള്ളത്തിൽ ഇവയുടെ സാന്നിദ്ധ്യം ഉണ്ടാവില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത് .

37 സെൽഷ്യസ് വരെയുള്ള ചൂട് ഇവയ്ക് താങ്ങാനാവും. അതിനു മുകളിൽ ഇവയുടെ പ്രോക്ടീൻ ഘടന വിഘടിക്കും. തുറന്നിട്ട കിണറുകളിലും, പക്ഷികാഷ്ടം വഴിയും, മറ്റുവിധേനയും കോളിഫോം സാന്നിദ്ധ്യം ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കിണറുവെള്ളത്തിൽ കോളിഫോം കണ്ടാൽ നാം പേടിക്കണം. ആ വെള്ളം തിളപ്പിച്ച് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നർത്ഥം. കുടിവെള്ളത്തിൽ ചുവപ്പ്‌നിറം കണ്ടാൽ ക്രമാതീതമായി ഇരുമ്പ് അടങ്ങിയിരിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. അതാണ് കൂടുതൽ അപകടകരം. തിളപ്പിച്ചതുകൊണ്ട് ബാക്ടീരിയ മാത്രമേ നശിക്കുന്നുള്ളൂ. ഘനലോഹങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതാകുന്നില്ല.

കുടിവെള്ളവും ഭക്ഷണവും ശുദ്ധമായാൽ തന്നെ 99 ശതമാനം രോഗങ്ങളിൽനിന്നും നമുക്ക് രക്ഷനേടാം. അതിനായ് കിണറുകൾ അടച്ച് സൂക്ഷിക്കുക, ജലസ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കുക. കുടിവെള്ളം വർഷത്തിലൊരിക്കൽ സമഗ്രമായ പരിശോധനക്ക് വിധേയമാക്കേണ്ടതും ഗുണനിലവാരം ഉണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും ആണ്. നമ്മൾ ഉപയോഗിക്കുന്ന ജലത്തിൽ മാലിന്യമില്ലെന്ന് ഉറപ്പുവരുത്താൻ ഞങ്ങളുടെ കോർഡിനേറ്ററുമാർ നടത്തുന്ന വാട്ടർ സർവേയിലും വാട്ടർ ടെസ്റ്റിലും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇന്ത്യൻസ് വി ഹെൽപ്പ് സെന്റർ

ഫോൺ : 7510517260

കുറഞ്ഞ ചിലവിൽ മികച്ച സേവനത്തോടെ നിങ്ങളുടെ ഭവനത്തിലെ ജോലികൾ ഉത്തരവാദിത്വത്തോടെ ഞങ്ങൾ ഏറ്റെടുത്ത് ചെയ്യും. അതിവേഗ സേവനം അതിനൂതനമാർഗങ്ങളിലൂടെ പ്രതിബദ്ധതയോടെ ഞങ്ങൾ എന്നും നിങ്ങളൊപ്പം വീടുകൾ, ഫ്ലാറ്റുകൾ, വില്ലകൾ, ഷോറൂമുകൾ ഏതുമാവട്ടെ വിശ്വസ്തരായ ജോലിക്കാരെ ഞങ്ങൾ നിങ്ങൾക്കായി നൽകുന്നു.

ഇന്ത്യൻസ് ജോബ് കൺസൾട്ടൻസി

ഫോൺ : 7560818266

ആഗ്രഹങ്ങൾക്കൊത്ത ജോലി അതിരുകൾ ഇല്ലാത്ത അവസരങ്ങൾ യോഗ്യത എന്തുമാവട്ടെ ... നിങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾ വിശ്വസ്ഥരും, കാര്യപ്രാപ്തരും ആവണമെന്നുണ്ടോ? എങ്കിൽ ബന്ധപെടുക. തൊഴിൽ എന്തുമാവട്ടെ ഉദ്യോഗാർത്ഥികൾ ഞങ്ങളുടെ പക്കൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് സൗജന്യ രജിഷ്ട്രേഷൻ.